Kerala Government Contract Jobs - No PSC Exam


Temporary Government Jobs

Temporary work or temporary employment (also called odd jobs or gigs) refers to an employment situation where the working arrangement is limited to a certain period of time based on the needs of the employing organization. Temporary employees are sometimes called "contractual", "seasonal", "interim", "casual staff", "outsourcing", "freelance"; or the words may be shortened to "temps". In some instances, temporary, highly skilled professionals (particularly in the white-collar worker fields, such as human resources, research and development, engineering, and accounting) refer to themselves as consultants. Temporary work is different from secondment, which is the assignment of a member of one organisation to another organisation for a temporary period, and where the employee typically retains their salary and other employment rights from their primary organisation but they work closely within the other organisation to provide training and the sharing of experience.


Temporary workers may work full-time or part-time depending on the individual situation. In some instances, temporary workers receive benefits (such as health insurance), but usually benefits are only given to permanent employees as a cost-cutting measure by the employer to save money. Not all temporary employees find jobs through a temporary employment agency. With the rise of the Internet and gig economy (a labor market characterized by the prevalence of short-term contracts or freelance work as opposed to permanent jobs), many workers are now finding short-term jobs through freelance marketplaces: a situation that brings into being a global market for work. A temporary work agency, temp agency or temporary staffing firm finds and retains workers. Other companies, in need of short-term workers, contract with the temporary work agency to send temporary workers, or temps, on assignments to work at the other companies. Temporary employees are also used in work that has a cyclical nature, requiring frequent adjustments to staffing levels.


കോടതിയിൽ താൽക്കാലിക ഒഴിവ്

സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കരാർ അടിസ്ഥാനത്തിൽ എൽ ഡി ക്ലാർക്ക്, എൽ ഡി ടൈപ്പിസ്റ്റ്, പ്യൂൺ/ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ചുരുങ്ങിയത് അഞ്ച് വർഷം സ്റ്റേറ്റ് ഗവ: സർവീസിലോ കേന്ദ്ര ഗവ: സർവീസിലോ അതേ തസ്തികയിലോ ഉയർന്ന തസതികയിലോ പ്രവർത്തി പരിചയം വേണം. കേരള ഹൈക്കോടതി, സബോർഡിനേറ്റ് ജുഡീഷ്യറി, നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്ത് മുൻ പരിചയമുള്ളവർക്കും സർവ്വീസിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർക്കും മുൻഗണന. പ്രായപരിധി 60 വയസ്സിന് താഴെ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡാറ്റയും മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഉൾപ്പെടെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, പി.ഒ.അയ്യന്തോൾ എന്ന വിലസത്തിൽ ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം നൽകണം. 

ഇമെയിൽ വിലാസം: cjmtsr@kerala.gov.in 

ഫോൺ: 0487-2360358.



Malappuram 

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

മലപ്പുറം ജില്ലയില്‍ പെരുമ്പടപ്പ് ഐ.സി.ഡി.എസിന് കീഴിലെ ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരും 18നും 46നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ ഒഴിവിലേക്കും എസ്.എസ് എല്‍.സി വിജയിക്കാത്ത എഴുത്തും വായനയും അറിയുന്നവര്‍ക്ക് ഹെല്‍പ്പര്‍ ഒഴിവിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ ജൂലൈ 21ന് വൈകീട്ട് അഞ്ചിനകം പെരുമ്പടപ്പ് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും പെരുമ്പടപ്പ് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. 

ഫോണ്‍: 0494:2674409.



അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭാ പരിധിയിലുമുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് ,കുറ്റിപ്പുറം, തൊഴുവാനൂര്‍ പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ ഫോമുകളും വിശദ വിവരങ്ങളും ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മുന്‍സിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അപേക്ഷ ഓഗസ്റ്റ് മൂന്ന് മുതല്‍ സ്വീകരിക്കും. 

ഫോണ്‍: 0494: 2646347.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസാകാത്തവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 22ന് വൈകീട്ട് അഞ്ചിനകം പൊന്നാനി ഐ.സി.ഡി.എസ് പ്രൊജക്ട് (എടപ്പാള്‍) ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം, പൊന്നാനി ഐ.സി.ഡി.എസ് എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യസ യോഗ്യത, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പമുള്ള അപേക്ഷ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം ശിശുവികസനപദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കൊണ്ടോട്ടി, തുറക്കല്‍ പി.ഒ-673638 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. 

ഫോണ്‍:0483:2713315.



അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

മലപ്പുറം ജില്ലയില്‍ താഴെക്കോട്, വെട്ടത്തൂര്‍, കീഴാറ്റൂര്‍, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, പെരിന്തല്‍മണ്ണ അഡീഷനല്‍, ചുങ്കം, പട്ടിക്കാട് പി.ഒ, 679325, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോം പെരിന്തല്‍മണ്ണ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04933- 235580.
മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കുറുവ, മൂര്‍ക്കനാട്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി,സ്ഥിര താമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, മങ്കട, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ബ്ലോക്കുപടി, രാമപുരം പി.ഒ, 679321, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോം മങ്കട ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. 

ഫോണ്‍: 04933: 284483, 8281999264.


അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

മലപ്പുറം ജില്ലയില്‍ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ എസ്.എസ്.എല്‍.സി പാസാവാത്തവരും എഴുതുവാനും വായിക്കുവാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 31ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് അരീക്കോട്, പി.ഒ അരീക്കോട്- 673639 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483: 2852939.
മലപ്പുറം, മഞ്ചേരി നഗരസഭാ പരിധിയിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ നഗരസഭകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസാകാത്തവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 25ന് വൈകീട്ട് മൂന്നിനകം ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം (അര്‍ബന്‍) മുണ്ടുപറമ്പ് പി.ഒ, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോം മലപ്പുറം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് , നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483: 2730950.



Alappuzha

ഒ ആര്‍ സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂണിറ്റില്‍ ഒ ആര്‍ സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും. യോഗ്യത: എം എസ് ഡബ്‌ള്യു/ അംഗീകൃത ബി എഡ് ബിരുദമോ അല്ലെങ്കില്‍ ബിരുദവും ഒ ആര്‍ സിക്ക് സമാനമായ പരിപാടികളില്‍ മൂന്നുവര്‍ഷത്തെ നേതൃപരമായ പരിചയവും. പ്രായം: 2020 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ല നിവാസികള്‍ ആയിരിക്കണം. കൃത്യവിലോപത്തിന്റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. അപൂര്‍ണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത (എസ് എസ് എല്‍ സി മുതല്‍), പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ,ഫോട്ടോ എന്നിവ സഹിതം അപേക്ഷ ഓഗസ്റ്റ് 17 വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ മുഖേന നല്‍കണം. ഇ-മെയില്‍ : applicationdcpu@gmail.com . എഴുത്തുപരീക്ഷ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ-1 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. 

ഫോണ്‍: 0477 2241644.
Kasaragod

കാഞ്ഞങ്ങാട് ഹോമിയോ ആശുപത്രിയിലെ വിവിധ പദ്ധതികളില്‍ ഒഴിവ്

കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ സീതാലയം പ്രൊജക്ടില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (സ്ത്രീകള്‍ മാത്രം), സദ്ഗമയ പ്രൊജക്ടില്‍സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (വനിതകള്‍ മാത്രം) , ആയുഷ്മാന്‍ ഭവ ക്ലിനിക്കില്‍ യോഗാട്രെയിനര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 21 ന് രാവിലെ 10 നും സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 23 ന് രാവിലെ 10 നും യോഗാട്രെയിനര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 24 ന് രാവിലെ 10 നും ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒഴിവ്

കാസര്‍കോട് എല്‍ ബി എസ് എന്‍ജിനീയറിങ് കോളേജില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഒഴിവുണ്ട്. 60 വയസില്‍ താഴെ പ്രായമുള്ള കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 21 ന് വൈകിട്ട് അഞ്ചിനകം എല്‍ ബി എസ് കോളേജ് ഓഫ് എന്‍ജിനിയറിങ്, പൊവ്വല്‍,മുളിയാര്‍ പി ഒ 671542 എന്ന വിലാസത്തില്‍ അപേക്ഷിക്കണം

ഹോംഗാര്‍ഡുമാരുടെ ഒഴിവ്

കാസര്‍കോട് ജില്ലയില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി എസ്.എസ്. എല്‍. സി പാസ്സായ 35 നും 58 നും ഇടയില്‍ പ്രായമുളള, നല്ല ശാരീരികക്ഷമതയുളള, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വ്വീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വ്വീസുകളില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ ജുലായ് 30 നകം അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കും. 

ഫോണ്‍ 04994231101


Thrissur

വാതക ശ്മശാനത്തിൽ ജോലി ഒഴിവ്

തൃശൂര്‍ ജില്ലയില്‍ നാട്ടിക ഗ്രാമ പഞ്ചായത്ത് വാതക ശ്മശാനത്തിൽ ജോലി ഒഴിവ്. താൽപര്യമുള്ളവർ ജൂലൈ 22 വൈകീട്ട് 4 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദാംശങ്ങൾ പ്രവർത്തന സമയത്ത് പഞ്ചായത്തോഫീസിൽ നിന്ന് നേരിട്ട് അറിയാമെന്ന് സെക്രട്ടറി അറിയിച്ചു


Calicut

ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലുളള ഓരോ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡാറ്റാ എന്‍ട്രിയിലും അക്കൗണ്ടിങ്ങിലും അഡ്മിനിസ്ട്രേഷനിലും പ്രാവീണ്യമുളള അംഗീകൃത ബിരുദധാരികള്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ യോഗ്യതയും ആശയവിനിമയ പ്രാവീണ്യവുമുളള അംഗീകൃത എം.എസ്.ഡബ്ല്യൂ ബിരുദധാരികള്‍ക്ക് ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്സ്, കോഴിക്കോട് 32 എന്ന വിലാസത്തില്‍ ജൂലൈ 31 നകം ലഭിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2366044.


സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ സ്പീച്ച് തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഓഡിയോ വെര്‍ബല്‍ തെറാപ്പിയില്‍ പി.ജി. ഡിപ്ലോമ അല്ലെങ്കില്‍ ബിഎഎസ്എല്‍പിയും ആര്‍സിഐ രജിസ്ട്രേഷനും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഇ മെയില്‍, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 24 ന് വൈകീട്ട് അഞ്ചിനകം gmccestablishment@gmail.com എന്ന മെയിലിലേക്ക് അയക്കണം. ആവശ്യപ്പെടുന്ന മുറയ്ക്ക് മുഖാമുഖത്തിന് ഹാജരാകണം. 

വിശദ വിവരങ്ങള്‍ക്ക് 0495 2350205.

Kannur 

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള എരുവേശ്ശി പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. 2020 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. എസ് ടി വിഭാഗത്തില്‍ ആവശ്യമായ അപേക്ഷകരില്ലെങ്കില്‍ എട്ടാംതരം പാസായവരെയും എസ് സി വിഭാഗത്തില്‍ ആവശ്യമായ അപേക്ഷകരില്ലെങ്കില്‍ എസ് എസ് എല്‍ സി തോറ്റവരെയും പരിഗണിക്കും.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുതാനും വായിക്കാനും അറിയുന്നവരായിരിക്കണം. എസ് എസ് എല്‍ സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല. പൂര്‍ണ ആരോഗ്യമുള്ളവരായിരിക്കണം.അപേക്ഷകര്‍ ബന്ധപ്പെട്ട പഞ്ചായത്ത്/നഗരപരിധിയില്‍ താമസക്കാരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബന്ധപ്പെട്ട പഞ്ചായത്തില്‍ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള റേഷന്‍ കാര്‍ഡ്്/റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പ്രവൃത്തി പരിചയമുണ്ടെങ്കില്‍ അത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 22 ന് വൈകിട്ട് അഞ്ച് മണിക്കകം ശ്രീകണ്ഠപുരം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എരുവേശ്ശി പഞ്ചായത്ത് ഓഫീസിലും ശ്രീകണ്ഠപുരം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും ലഭിക്കും. 

ഫോണ്‍: 04602 233416.






















Post a Comment

0 Comments