മാതൃജ്യോതി പദ്ധതിയുടെ ആനുകൂല്യം: മാസം 2000 രൂപ
കാഴ്ച പരിമിതിയുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ട് വര്‍ഷം വരെ പ്രതിമാസം 2000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയില്‍ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികള്‍ കാരണം കുഞ്ഞുങ്ങളെ നോക്കാന്‍ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാര്‍ക്ക് ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കാഴ്ച പരിമിതിയുള്ള അമ്മമാരുടെ ധനസഹായ പദ്ധതിയായിരുന്ന മാതൃജ്യോതിയിൽ ഇനി കുഞ്ഞുങ്ങളെ വളർത്താൻ വിവിധതരം വെല്ലുവിളികൾ നേരിടുന്ന എല്ലാ അമ്മമാരും ഉൾപ്പെടും.ഇതിനായി സാമൂഹ്യനീതി വകുപ്പ് 12 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ശാരീരിക-മാനസിക വെല്ലുവിളി കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുള്ള അമ്മമാർക്കാണ് ഇതിന്റെ ഫലം ലഭിക്കുക. മാസം 2000 രൂപയാണ് സഹായമായി ലഭിക്കുക. കുഞ്ഞു പിറന്ന് മൂന്ന് മാസത്തിനകം അപേക്ഷിക്കുന്നവർക്ക് 24 മാസത്തെ ആനുകൂല്യം ലഭിക്കും.
മൂന്ന് മാസത്തിന് ശേഷം ഒരു വർഷം വരെ കാലതാമസം വരുത്തുന്നവർക്ക്, അപേക്ഷിക്കുന്നത് മുതൽ കുട്ടിക്ക് രണ്ടു വയസ്സു ആകുന്നതുവരെ ആനുകൂല്യം അനുവദിക്കും.കാഴ്ചയുടെ പരിമിതി 40 ശതമാനത്തിന് മുകളിലുള്ള അമ്മമാർക്കാണ് ഈ ആനുകൂല്യം ആദ്യം ലഭ്യമാക്കിയിരുന്നത്.
വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, കുട്ടിയുടെ ഡിസ്ചാർജ് വിശദാംശങ്ങൾ, അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മുൻഗണനാ വിഭാഗം റേഷൻ കാർഡ് എന്നിവയാണ് ഹാജരാക്കേണ്ടത്.
How to Apply
(1) വരുമാനപരിധി 1 ലക്ഷം രൂപ
(2) കാഴ്ചവൈകല്യം 40 ശതമാനവും അതിനുമുകളിലും
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
(a) കാഴ്ചവൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്
(b) ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്.
(c) വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്)
(d) ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
(e) പാസ് ബുക്കിന്‍റെ ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക (MALAYALAM)👇
0 Comments