Financial Assistance for Students

വിദ്യാഭ്യാസ ധനസഹായം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് 2020 ലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2020 ലെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഓ അതിൽ കൂടുതലോ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും, ഡിഗ്രി, പി.ജി, റ്റി.റ്റി.സി, ഐ.റ്റി.ഐ, ഐ.റ്റി.സി, പോളിടെക്‌നിക് ജനറൽ നേഴ്‌സിംഗ് പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി തുടങ്ങിയ അവസാന വർഷ പരീക്ഷകളിൽ 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായിരിക്കണം.

 

അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും നൽകണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടണം.

 പരീക്ഷാ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. അപേക്ഷാ തീയതിയിൽ അംഗത്തിന്റെ ഡിജിറ്റലൈസേഷൻ നടപടി പൂർത്തീകരിക്കപ്പെട്ടിരിക്കണമെന്നും

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ സെപ്റ്റംബർ പത്തിന് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും.

Download Application Forum

Post a Comment

0 Comments