Today I am disclosing to you something valuable for understudies and guardians the same. Before this , an assortment of private grants had been presented. Proficient and non proficient understudies concentrating from standard first to PG advantage from government side. Advantages are paid month to month to a scholastic year.
Applications are currently welcomed for the 2020 to 2021 scholastic year, vidyakiranam grant program
Qualification
For those kids' who have contrastingly abled individuals above 40%. There are numerous individuals in our general public who are enduring these challenges. They know nothing about this advantages. Applications for grant ought to be submitted to the Social Justice Department official in your locale. We can download the application frames through Akshaya focuses.
In the wake of filling these application structures and confirmation done by the head of the school where the kids are considering. Present the application structure to the region Social Justice office.
Candidates ought to have a place with BPL family.
Yearly salary ought to be not as much as Rs 1,00,000.
Some other advantages got from the focal and state government can't be applied for in this plan.
This plan is just relevant until the finish of July.
Applications must be submitted inside two months of the scholastic year began.
Remember that it is for offspring of guardians of diversely abled .
Documents
Bank account details
Income certificate.
Disability certificate.
Medical certificate.
This benefit is for 10 months or one academic year. Students studying in grades of 1 to 5 will get Rs 300 per month. Students studying in grades 6 to 10 will receive Rs 500 per month. Student studying + 1 ,+ 2, ITI courses will get Rs 750 per month. Students studying in degree, PG, Polytechnic courses, professional courses will get Rs 1000 per month . Please share this information to others.
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളൂ. കുടുംബത്തിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ വരെയാവാം. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 300 രൂപയും, ആറു മുതല്‍ പത്ത് വരെയുള്ളവര്‍ക്ക് 500 രൂപയും, പ്ലസ് വണ്‍, പ്ലസ്ടു, ഐ.റ്റി.ഐ കോഴ്‌സുകള്‍ക്ക് 750 രൂപയും, ഡിപ്ലോമ, ബിരുദ - ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 1,000 രൂപയും വീതം ധനസഹായം ലഭിക്കും.
സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന 'വിദ്യാകിരണം' പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. കുട്ടികളെ ചുവടെ പറയുന്ന വിഭാഗങ്ങള്‍ പ്രകാരം തിരിച്ച് ഓരോ വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്ക് 10 മാസത്തേയ്ക്ക് ടി പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതാണ്.
(a) 1 മുതല്‍ 5 വരെ- സ്കോളര്‍ഷിപ്പ് നിരക്ക്- 300/- രൂപ
(b) 6 മുതല്‍ 10 വരെ- സ്കോളര്‍ഷിപ്പ് നിരക്ക്- 500/- രൂപ
(c) +1, +2, ITI തത്തുല്യമായ മറ്റ് കോഴ്സുകള്‍-സ്കോളര്‍ഷിപ്പ് നിരക്ക്- 750/- രൂപ
(d) ഡിഗ്രി, പിജി, പൊളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍- സ്കോളര്‍ഷിപ്പ് നിരക്ക്- 1000/-രൂപ
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
(1) ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ് ലഭിക്കും.
(2) മാതാവിന്‍റെയോ, പിതാവിന്‍റെയോ വൈകല്യത്തിന്‍റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.
(3) നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്/വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്/ അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
(4) എല്ലാ ക്ലാസുകളിലെയ്ക്കും പരമാവധി 10 മാസത്തേയ്ക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക.
(5) ഒരു ക്ലാസിലേയ്ക്ക് ഒരു തവണ മാത്രമേ സ്കോളര്‍ഷിപ്പ് അനുവദിക്കുകയുള്ളൂ.
(6) മറ്റ് പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.
പൂരിപ്പിച്ച അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന രക്ഷിതാവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. സ്കോളര്‍ഷിപ്പ് തുക അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്. സ്കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ ആംഗീകൃത സ്ഥാപനങ്ങളിലും കോഴ്സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. പാരലല്‍ കോളേജിലും പാര്‍ടൈം കോഴ്സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോ കാണുക👇
0 Comments